കാലവർഷം തുണച്ചില്ല; കർഷകർ കണ്ണുനീരിൽ, കതിരുകളെല്ലാം പതിരുകളാകുമോ?

കർഷകരെ കണ്ണുനീരിലാഴ്ത്തി കാലവർഷം

കോഴിക്കോട്| aparna shaji| Last Updated: ബുധന്‍, 17 ഓഗസ്റ്റ് 2016 (11:53 IST)
കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ ചിങ്ങം കൂടി പിറന്നിരിക്കുകയാണ്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും ഒരുങ്ങുകയാണ്.

എന്നാൽ, കർഷകർക്ക് പ്രതീക്ഷകൾ നൽകേണ്ട ഈ ചിങ്ങ മാസം കാത്തുവെച്ചിരിക്കുന്നതെന്ത്?. കാലവർഷം വേണ്ട രീതിയിൽ കനിഞ്ഞില്ല, കർഷകർ ധർമസങ്കടത്തിലാണ്. സ്വർണം വിളയിക്കേണ്ട മണ്ണിൽ കർഷകരുടെ കണ്ണുനീരാണ് വീഴുന്നത്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങ മാസത്തിൽ കാലവർഷം ചെയ്ത കൊടുംക്രൂരതയോർത്ത് തേങ്ങുകയാണ് കർഷകർ.

സംസ്ഥാനത്ത് ലഭ്യമാവേണ്ട മഴയുടെ 27 ശതമാനം കുറവ് മഴയാണ് ഈ വര്‍ഷം ഇതുവരെ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 10 വരെ ലഭിക്കേണ്ടിയിരുന്ന 1536 മില്ലി മീറ്റര്‍ ആണ്. എന്നാല്‍, ലഭ്യമായത് 1120 മില്ലിലിറ്ററും. മണ്‍സൂണ്‍ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാറുണ്ട്. ഇത് കനത്ത മഴക്ക് സഹായകരമായിരുന്നു. എന്നാല്‍, ഇക്കുറി ഇത് കുറവാണ്. കേരളത്തിലെ പ്രധാന കൃഷിക്കാലമായ മുണ്ടകന്‍ കൃഷിയെയാണ് (ഒന്നാംവിള) മഴയുടെ കുറവ് ഗണ്യമായി ബാധിച്ചിട്ടുള്ളത്. നെല്ല അടക്കുമുള്ള വിളകളെ ഇത് സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചിങ്ങമാസത്തിന്റെ തുടക്കത്തില്‍ നിലമൊരുക്കേണ്ട മുണ്ടകന്‍ കൃഷിക്ക് വെള്ളം കുറവായതിനാല്‍ നിലമുഴുതു മറിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. ശരിയായ രീതിയിൽ വെള്ളം ലഭ്യമായില്ലെങ്കിൽ കൃഷി ഇറക്കാൻ പോലും കഴിയാതെ വരും. വിളവെടുപ്പിന്റെ കാലമാണിത്. എന്നാൽ വിളവിറക്കിയാൽ മാത്രമല്ലേ കൊയ്യാൻ കഴിയുകയുള്ളു. ചിങ്ങം തുടങ്ങി കുറച്ചുനാള്‍ കഴിയുമ്പോഴാണ് വിളവെടുപ്പിനൊരുങ്ങുക. നെല്‍ക്കതിരുകള്‍ വിളവെടുപ്പിനൊരുങ്ങുന്ന കാലമാണിത്. എന്നാല്‍, മഴയുടെ കുറവ് നെല്‍ക്കതിരുകള്‍ പാകമാവുന്നതിനെയും ബാധിക്കുന്നുണ്ട്.

മഴയില്ലെങ്കിൽ കതിരുകളെല്ലാം പതിരുകളാവുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍
പുന്നെല്ലരി വിളവെടുത്ത് ഓണമുണ്ണാന്‍ കാത്തിരിക്കുന്ന മലയാളിക്ക് നിരാശനാവേണ്ടി വരും. കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പോലുള്ള പ്രതിഭാസങ്ങളുമാണ് ഇത്തവണ മഴകുറയാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. നെല്‍കര്‍ഷകരോടൊപ്പം മഴയുടെ ലഭ്യതക്കുറവ്
പച്ചക്കറി കര്‍ഷകരെയും സാരമായി ബാധിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 ...

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...