ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി, വിധി നടപ്പിലാക്കുമ്പോൾ മകളുടെ ഫോട്ടോയും കെട്ടിപ്പിടിച്ചിരുന്നു, നിർഭയയുടെ അമ്മ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 മാര്‍ച്ച് 2020 (10:47 IST)
ഡൽഹി: നീതിക്കായുള്ള തങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതയിരുന്നു എന്നും ഒടുവിൽ നീതി ലഭിച്ചു എന്നും നിർഭയയുടെ അമ്മ. ആശാ ദേവി, പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് മകളുടെ ചിത്രം കെട്ടിപ്പിച്ചിരിക്കുകയായിരുന്നു എന്നും നിർഭയയുടെ അമ്മ പറഞ്ഞു.

'ഇന്ത്യയൂടെ പെൺമക്കൾക്കായി നീതി നടപ്പിലാക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരും. നീതിക്കായുള്ള നീണ്ട കാത്തിരിപ്പ് വേദനിപ്പിക്കുന്നതായിരുന്നു, പക്ഷേ ഒടുവിൽ ഞങ്ങൾക്ക് നീതി ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സർക്കാരിനോടും കൂടെനിന്ന എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു'; നിർഭയയുടെ അമ്മ പറഞ്ഞു.

ഇന്ന് പുലർച്ചെ 5.30നാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. കോവിഡ് 19 പശ്ചാത്തിൽ ഡൽഹിയിൽ കൂട്ടം ചേരുന്നതിന് വിലക്ക് നിലനിൽക്കേ നിരവധി പേരാണ് തിഹാർ ജെയിൽ പരിസരത്ത് എത്തിയത്. ജൂഡിഷ്യറിക്ക് നന്ദി പറയുന്ന പ്ലക്കാർഡുകളും ദേശീയ പതാകകളുമായി ജെയിൽ പരിസരത്തെത്തിയവർ. വിധി നടപ്പിലാക്കുന്ന സമയത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :