സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (15:57 IST)
സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും, എന്‍.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍.പി.എന്‍.എസ്
വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും. സ്പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :