അടുക്കളയില്‍ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടിയോ? അനായാസം ഉറുമ്പിനെ തുരത്താന്‍ ഇതാ ചില പൊടിക്കൈകള്‍

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (13:30 IST)

അടുക്കളയിലെ ഉറുമ്പ് ശല്യം പലപ്പോഴും വലിയ തലവേദനയാണ്. ഭക്ഷണ പാത്രങ്ങള്‍ക്ക് ചുറ്റും ഉറുമ്പുകളെ കാണുന്നത് മനം മടുപ്പിക്കുന്ന കാഴ്ച കൂടിയാണ്. എന്നാല്‍, അടുക്കളയിലെ ഉറുമ്പ് ശല്യം മറികടക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കൂ. തീര്‍ച്ചയായും ഫലം കാണും.

സിന്തറ്റിക് വിനെഗര്‍ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം. ഉറുമ്പ് ഉള്ളിടത്ത് സിന്തറ്റിക് വിനെഗര്‍ സ്‌പ്രേ ചെയ്താല്‍ മതി. സോപ്പുവെള്ളവും ഉറുമ്പുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഇടയ്ക്കിടെ അടുക്കള സോപ്പുവെള്ളം തളിച്ച് തുടയ്ക്കുന്നത് നല്ലതാണ്. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവയും ഉറുമ്പിന് ഇഷ്ടമല്ല. ഉറുമ്പ് വരുന്ന സ്ഥലങ്ങളില്‍ ഇവയുടെ ഓരോ കഷ്ണങ്ങള്‍ വച്ചാല്‍ മതി. ഉറുമ്പ് ശല്യമുള്ള സ്ഥലങ്ങളില്‍ ഉപ്പ് വിതറുന്നതും നല്ലതാണ്. വെള്ളത്തില്‍ ഉപ്പ് കലക്കിയ ശേഷം സ്‌പ്രേ ചെയ്യുന്നതും ഗുണകരമായ കാര്യമാണ്. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നതും അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണികൊണ്ട് തുടച്ചിടുന്നതും ഉറുമ്പിനെ അകറ്റി നിര്‍ത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :