പീച്ചി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഉടന്‍ തുറന്നേക്കും, ജാഗ്രത

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (11:58 IST)

രാവിലെ പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയതിനാല്‍, ഡാമിന്റെ നാല് ഷട്ടറുകള്‍ ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :