ഓണപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

 ഓണപ്പരീക്ഷ , ചോദ്യപേപ്പര്‍ , സ്‌കൂള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (19:11 IST)
വയനാട്ടിലെ സ്കൂളിൽ ഓണപ്പരീക്ഷയ്ക്കായി എത്തിച്ച ചോദ്യ പേപ്പർ ചോർന്നു. അമ്പലവയൽ തോമാട്ടുചാൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ചോദ്യപേപ്പർ ചോർന്നത്. നാളെ നടക്കേണ്ട ഹിന്ദി പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. ഇന്ന് നടന്ന മലയാളം പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പറിന്റെ
മറുപുറത്ത് ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരുന്നു.

ചോദ്യപേപ്പർ ലഭിച്ച വിദ്യാർത്ഥികൾ വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ തന്നെ ചോദ്യപേപ്പർ മാറ്റി നൽകുകയായിരുന്നു. വളാഞ്ചേരി, തിരൂര്‍ ഭാഗങ്ങളിലും ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :