രേണുക വേണു|
Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:31 IST)
Onam Bumper 2023 Kerala Lottery Result: ആരായിരിക്കും 25 കോടിക്ക് അര്‍ഹനാകുന്ന ഭാഗ്യശാലി? ഓണം ബംപര്‍ വിജയിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബംപര്‍ ടിക്കറ്റ് വില്‍പ്പനയിലെ സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്.
ബംപര്‍ ലോട്ടറി ടിക്കറ്റില്‍ ഒന്നാം സമ്മാനത്തിനു അര്‍ഹമാകുന്ന നമ്പറിന് 25 കോടിയാണ് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ തവണ ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബംപര്‍ ലോട്ടറിക്കുള്ളത്.