1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Bumper Lottery News

തിരുവോണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

Onam Bumper Lottery News
തിരുവോണം ബംബര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ധനമന്ത്രിയാണ് ഇത് നിര്‍വഹിക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 500 രൂപയായിരുന്നു ടിക്കറ്റ് വില. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 
 
രണ്ടാം സമ്മാനം ഒരു കോടിവീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷം വീതം പത്തുപേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനം രണ്ടുലക്ഷം വീതം പത്തുപേര്‍ക്കാണ്. ആറാം സമ്മാനം 5000 രൂപ വീതം 60 പേര്‍ക്ക് ലഭിക്കും. 
അടുത്ത ലേഖനം
വയനാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി