എനിക്ക് കര്‍ണ്ണാടകവേണ്ട: ഒ രാജഗോപാല്‍

ഒ രാജഗോപാല്‍,ഗവര്‍ണ്ണര്‍,കര്‍ണ്ണാടക
തിരുവനന്തപുരം| VISHNU.N.L| Last Modified തിങ്കള്‍, 7 ജൂലൈ 2014 (17:20 IST)
കര്‍ണ്ണാടകയ്ക്കു പകരം തന്നേ മറ്റേതെങ്കിലും സംസ്ഥാനത്തിന്റ്രെ ഗവര്‍ണ്ണറാക്കിയാല്‍ മതിയെന്ന് കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ പാര്‍ട്ടി നേതൃത്വത്തൊട് ആവശ്യപ്പെട്ടതായി സൂചന. കര്‍ണ്ണാടകയും തമിഴ്നാടും ഒഴികെ മറ്റേത് സംസ്ഥാനമായാലും മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹം അറിയിച്ചതായാണു വിവരം. കേരളത്തില്‍ നിരവധി തവണ മത്സരിച്ച് പരാജയപ്പെട്ട താന്‍ കേരള്‍ത്തിന് സമീപ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണറാകുന്നത് അഭംഗിയാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാത്രമല്ല ഇതേ കാര്യം ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപി ഷീലാദീക്ഷിതിനെതിരെ സമരം ചെയ്യുന്നുമുണ്ട്.

മാത്രമല്ല പുതിയ ഗവര്‍ണറെ നിയമിക്കാന്‍ കാലതാമസം ഉണ്ടാവുകയോ, ഗവര്‍ണര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ ചിലപ്പോള്‍ കേരളാ ഗവര്‍ണ്ണറിന്റെ അധിക ചുമതലകൂടി വഹിക്കേണ്ടിവരുമെന്നും അത് ധാര്‍മ്മികമായി ശരിയല്ലെന്നും രാജഗോപാല്‍ കരുതുന്നു.

ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ തന്റെ നിഷ്പക്ഷത പോലും ഇത്തരം സാഹചര്യങ്ങളില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കരുതുന്നു. രാജഗോപാലിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും അംഗീകരിച്ചാല്‍ അദ്ദേഹം ഗവര്‍ണ്ണറാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :