തിളച്ചവെള്ളത്തിൽ വീണ് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ പ്രതിഷേധം

ഉച്ച ഭക്ഷണത്തിന് വിതരണം ചെയ്യാന്‍ ഉണ്ടാക്കിയ തിളച്ച സാമ്പാറില്‍ വീണ് നഴ്‌സറ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 15 നവം‌ബര്‍ 2019 (08:01 IST)
ഉച്ച ഭക്ഷണത്തിന് വിതരണം ചെയ്യാന്‍ ഉണ്ടാക്കിയ തിളച്ച സാമ്പാറില്‍ വീണ് നഴ്‌സറ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുര്‍ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കുര്‍ണൂരിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ ആറ് വയസ്സുകാരന്‍ മകന്‍ ബൈരാപുരം പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്.

ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടി ഓടുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്പാര്‍ ഉണ്ടാക്കി വെച്ചിരുന്ന ചെമ്പില്‍ വീഴുകയായിരുന്നു. കുര്‍ണൂല്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു. പാന്യം നഗരത്തിലെ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി.

ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :