മൊബൈൽ ഫോൺ ഉപയോഗത്തിന് അമ്മ ശകാരിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥി സീലിങ് ഫാനിൽ തൂങ്ങി മരിച്ചു

നോർത്ത് 24 പർഗാനാസിലാണ് സംഭവം.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (09:18 IST)
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിന് വഴക്കു പറഞ്ഞതിനാണ് ദേബ്‌ജ്യോതി ദത്ത ജീവനൊടുക്കിയത്. നോർത്ത് 24 പർഗാനാസിലാണ് സംഭവം.

വീടിനുള്ളിലെ മുറിയിലെ സീലിങ്
ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പഠനത്തിൽ കുട്ടി ശ്രദ്ധിക്കുന്നില്ലെന്ന് ട്യൂഷൻ അറിയിച്ചതിന് പിന്നാലെ അമ്മ ദത്തയെ വഴക്ക് പറഞ്ഞിരുന്നു. പിറ്റേ ദിവസം മറ്റൊരു അധ്യാപകൻ കുട്ടി ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞപ്പോൾ അധ്യാപകന്റെ മുന്നിൽ നിന്ന് തന്നെ കുട്ടിയെ ശകാരിച്ചു. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം മുറിയിൽ കയറി വാതിലിടച്ച കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അമ്മ അടുക്കളയിലായിരുന്ന സമയത്താണ് കുട്ടി ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. മുൻ ആർമി ഉദ്യോഗസ്ഥനായ അച്ഛൻ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :