1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nurse, Oman, Job Issues, India

ഒമാനിലും തൊഴിൽ പ്രതിസന്ധി; പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത് നൂറിലധികം മലയാളി നഴ്സുമാർക്ക്, ലഭിക്കേണ്ട തുക നൽകുന്നില്ലെന്ന് പരാതി

നോട്ടിസ് ലഭിച്ചത് നൂറിലേറെ നഴ്സുമാർക്ക്; ആനുകൂല്യങ്ങളിൽ വിവേചനമെന്നു പരാതി

നഴ്സ്
സൗദി അറേബ്യയിലും കുവൈറ്റിലും ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കുണ്ടായ തൊഴില്‍ പ്രതിസന്ധിയ്ക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷം. ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കി. നൂറിലേറെ മലയാളി നഴ്സുമാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 15ഉം 20ഉം തൊഴിൽ പരിചയമുള്ളവരെയാണ് പിരിച്ചുവിടുന്നത്.
 
പിരിഞ്ഞുപോകുമ്പോഴുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ പലരോടും വിവേചനം കാണിക്കുകയാണെന്നു പരാതിയുണ്ട്. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവന്‍ നല്‍കുന്നില്ലെന്നാണു പരാതി. ഇനി മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ച് വിടല്‍ എന്നാണ് വിശദീകരണം. അടുത്ത എട്ട് ദിവസത്തിനുള്ളില്‍ ഇവിടെ നിന്ന് മടങ്ങണമെന്നാണ് നഴ്‌സുമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 
 
നിതാഖാത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദ്യ അറേബ്യയില്‍ ജോലി നഷ്ടമായത്. അതേസമയം ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. എംബസി, മലയാശി സംഘടനകള്‍, എന്നിവയെ ഏകോപലിപ്പിച്ച്‌കൊണ്ട് വിദേശകാര്യ മന്താലയുവുമായി സഹകരിച്ച് അടിയന്തിര നടപടിയെടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 
About Writer
aparna shaji
അടുത്ത ലേഖനം
തൊഴിലാളികളുടെ ശമ്പളവും കുടിശ്ശികയും; അവ്യക്തത തുടരുന്നു, ആനുകൂല്യങ്ങൾ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് തൊഴിലാളികൾ