നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: ശനി, 2 ഏപ്രില്‍ 2022 (13:32 IST)
കൊച്ചി: പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി സി.കുര്യൻ എന്ന 31 കാരനാണ് സിറ്റി പോലീസ് കമ്മീഷണറുടെ സ്‌പെഷ്യൽ സംഘമായ ഷാഡോ പോലീസിന്റെ പിടിയിലായത്.

പനമ്പിള്ളി നഗർ ഭാഗത്തു രാവിലെ നടക്കാൻ ഇറങ്ങുന്ന സ്ത്രീകളെ ശല്യം ചെയ്യുകയായിരുന്നു ഇയാളുടെ സ്ഥിരം രീതി. ഇയാൾ മൂവാറ്റുപുഴയിലെ ഒരു വാഹന ഷോറൂമിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. നമ്പർ പ്ളേറ്റുകൾ മാറ്റിയ ശേഷം സ്‌കൂട്ടറിൽ കറങ്ങി നടക്കുകയും കടവന്ത്ര, പനമ്പിള്ളി പ്രദേശങ്ങളിൽ എത്തി സ്ത്രീകളെ കാണുമ്പോൾ നഗ്നത കാട്ടുകയുമായിരുന്നു ഇയാളുടെ രീതി.

നിലവിൽ ഇയാൾക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനിൽ മാത്രം നാലോളം പരാതികളുണ്ട്. ഇയാളുടെ ശല്യം കൂട്ടിവന്നതോടെയാണ് ഷാഡോ പോലീസിനെ നിയോഗിച്ചത്. നിരവധി സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. അവസാനം ഇൻഫോപാർക്ക് പ്രദേശത്ത് ഇയാൾ സ്ഥിരമായി എത്താറുണ്ടെന്നു കണ്ടെത്തി നടത്തിയ പരിശോധനയിൽ ഇയാൾ തന്നെയാണ് പ്രശ്നക്കാരൻ എന്ന് കണ്ടെത്തുകയും മൂവാറ്റുപുഴയിൽ നിന്ന് ഇയാളെ പിടിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :