1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death, Eerattupettah, Javad

ഗേറ്റ് ദേഹത്ത് വീണു മൂന്നു വയസുകാരൻ മരിച്ചു

Death
ഈരാറ്റുപേട്ട: കളിക്കുന്നതിനിടെ വീടിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു മൂന്നു വയസുകാരൻ മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കൽ കൊന്നച്ചാടത്ത് ജവാദിന്റെ മകൻ അഹ്സൽ അലി ജവാദാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. അഹ്സലും മറ്റു മൂന്നു കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയിലുണ്ടായ മുറിവാണ് മരണ കാരണം എന്ന് പോലീസ് അറിയിച്ചു.

ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാമും ഇമാം ഏകോപന സമിതി ചെയർമാനുമായ മുഹമ്മദ് നദീർ മൗലവിയുടെ കൊച്ചുമകനാണ് അഹ്സൽ. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി