അശ്ളീല വീഡിയോ അയച്ച അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (10:48 IST)
വള്ളികുന്നം : സ്വന്തം വിദ്യാർത്ഥികൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ളീല വീഡിയോ ദൃശ്യങ്ങൾ അയച്ച സ്വകാര്യ സ്‌കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ സ്വദേശി ശ്രീകുമാറിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ളീല വീഡിയോ പോസ്റ്റ് വന്നത്. ഉടൻ തന്നെ ക്ലാസ്സ് ടീച്ചറും രക്ഷിതാക്കളും പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ അധ്യാപികമാർക്ക് അശ്ളീല വീഡിയോ അയച്ചതിനും മുമ്പ് പരാതി ഉയർന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :