1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Sambhu, Vallikunnam

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Harassment
വള്ളികുന്നം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം വളാച്ചാൽ ശംഭു ഭവനത്തിൽ ശംഭു എന്ന 24 കാരനാണ്‌ പോലീസ് പിടിയിലായത്. ഈ പെൺകുട്ടിയെ തന്നെ മുമ്പ് പീഡിപ്പിച്ച കേസിൽ ശംഭു അറസ്റ്റിലായിരുന്നു.

ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും ഇതേ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. രണ്ട് കൊല്ലം മുപ് പാവുമ്പ സക്ഷേത്രത്തിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് ശംഭു എന്ന് പോലീസ് വെളിപ്പെടുത്തി. വള്ളിക്കുന്നം സി.ഐ എം.എം.ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
അടുത്ത ലേഖനം
സൂപ്പർമാർക്കറ്റ് ജീവനക്കാരനു വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം