വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (17:01 IST)
കൊച്ചി: വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരിയിലെ കാർ ഷോറൂമിലെ ടെക്നിഷ്യനും ഇരിങാപുരം പൊലിയത്ത്
വീട്ടിലെ അംഗവുമായ പ്രണവിനെയാണ് (22) പോലീസ് പിടികൂടിയത്.


പരാതിക്കാരിയായ സ്ത്രീ താമസിക്കുന്ന അപ്പാർട്ട്മെന്റിനടുത്ത് കമ്പനി ഹോസ്റ്റലിലാണ് ഇയാൾ താമസിക്കുന്നത്. കുളിമുറി ദൃശ്യങ്ങൾ വെന്റിലേറ്ററിൽക്കൂടി മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നത് കണ്ട ഇവർ നിലവിളിച്ചതോടെ യുവാവ് ഓടിപ്പോയി.

പരാതിയെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാവിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :