ഗുരുവായൂർ സ്വർണക്കവർച്ച: തമിഴ്‌നാട് സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 മെയ് 2022 (13:12 IST)
തൃശൂർ: മെയ് പതിമൂന്നിന് ഗുരുവായൂരിലെ ആനക്കോട്ടയ്ക്കടുത്ത തമ്പുരാൻപടി അശ്വതി കെ.വി.ബാലന്റെ വീട്ടിൽ നിന്ന് 2.67 കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിലെ പ്രതി തമിഴ്‌നാട് സ്വദേശിയെ ഡൽഹിയിൽ പിടികൂടി. ഇയാളെ ഉടൻ തന്നെ പോലീസ് ഇവിടേക്ക് എത്തിക്കും എന്നാണറിയുന്നത്.

ഗുരുവായൂരിൽ കഴിഞ്ഞ പതിമൂന്നാം തീയതി വീട്ടുകാർ സിനിമയ്ക്ക് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം നടത്തുകയായിരുന്നു. ബാലൻ ഭാര്യ രുഗ്മിണി, പേരക്കുട്ടി അർജുൻ, ഡ്രൈവർ ബിജു എന്നിവർ പതിമൂന്നിന് ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂരിൽ സിനിമ കാണാൻ പോയി. വീട്ടിൽ തോട്ടത്തിൽ ജോലി നോക്കിയിരുന്നയാൾ അഞ്ചു മണിക്ക് ഗേറ്റു പൂട്ടി പോവുകയും ചെയ്തു. ഇതിനു ശേഷമാണ് മോഷ്ടാവ് മതിൽ ചാടിക്കടന്നെത്തി ഇത്രയധികം പണവും സ്വർണ്ണവും മോഷ്ടിച്ചത്. പൊലീസിന് മോഷ്ടാവിന്റെ സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു.

സിനിമ കണ്ട് പേരക്കുട്ടിയെ അതിന്റെ വീട്ടിൽ ഇറക്കിവിട്ടശേഷം ബാലൻ കുടുംബസമേതം രാത്രി ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻ വശത്തെ വാതിൽ അകത്തു നിന്ന് കുട്ടി ഇട്ടിരുന്നു. പിന്നിലെ ഒന്നാം നിലയിലെ വതി തുറക്കാൻ എത്തിയപ്പോഴാണ് അത് കുത്തിപ്പൊളിച്ച നിലയിൽ കാണപ്പെട്ടത്.

വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ ഇരുമ്പ് സേഫിൽ നിന്നാണ് പൂട്ട് തകർത്ത ലോക്കറിൽ ഉണ്ടായിരുന്ന സ്വർണ്ണവും പണവും കവർന്നത്. സ്വർണ്ണബാറുകളും ബിസ്കറ്റുകളും ആഭരണങ്ങളുടെ ഒട്ടാകെ 2.67 കിലോ സ്വർണ്ണമാണുണ്ടായിരുന്നത്.
ഇതിന്റെ ഉടമയായ ബാലൻ കഴിഞ്ഞ നാൽപ്പതു വര്ഷങ്ങളായി ദുബായിൽ സ്വർണ്ണവ്യാപാരം നടത്തിയിരുന്നു. അങ്ങനെ സമ്പാദിച്ച വകകളാണ് ഒറ്റയടിക്കു നഷ്ടപ്പെട്ടത്.

എന്നാൽ വീട്ടിലുള്ള മറ്റു മുറികളോ അലമാരകളോ തുറക്കാൻ ശ്രമിക്കാതെ ഇത്രയധികം സ്വർണ്ണം ഇരുന്ന കിടപ്പുമുറിയിലെ സേഫ് മാത്രം പൂട്ട് തകർത്തു സ്വർണ്ണം കവർന്നത്, ഇതുമായി വിവരം ഉള്ള ആരോ ആണ് ഇതിന്റെ പിന്നിലെന്നായിരുന്നു ആദ്യം പൊലീസിന് സംശയം.

നിമിഷ നേരം കൊണ്ടാണ് ഇയാൾ വീട്ടിൽ മറന്നു വച്ച സാധനം എടുത്തുകൊണ്ടു പോയതുപോലെ ആയിരുന്നു ചെയ്തത്. സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് അന്ന് തന്നെ മോഷണം നടത്തി എന്ന് കരുതുന്ന മുപ്പതിൽ താഴെ പ്രായമുള്ള ആരോഗ്യവാനായ ചെറുപ്പക്കാരനാണ് എന്ന് പോലീസ് അറിഞ്ഞിരുന്നു.


വീടിന്റെ തെക്കു ഭാഗത്തെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ പുറത്തു ശുചിമുറിയുടെ ഭാഗത്തുള്ള കത്തുന്ന ബൾബ് ഊറി മാറ്റിയശേഷം പിന്നിലെ കോണിയിലൂടെ മുകളിൽ കയറി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. താഴെത്തെ നിലയിലെത്തി സ്വർണ്ണം കവർന്ന ശേഷം വന്ന വഴി തിരികെ പോവുകയും ചെയ്തു.

മോഷണത്തിനിടെ ആരെങ്കിലും അപ്രതീക്ഷിതമായി വന്നാൽ രക്ഷപ്പെടാൻ ഒരു മുൻ കരുതൽ എന്ന നിലയിൽ ഇതിനിടെ മുൻ വാതിൽ അകത്ത് നിന്ന് കുറ്റിയിടുകയും ചെയ്തിരുന്നു. പിടിയിലായ പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിവായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, ...

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് നാലിടങ്ങളില്‍
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ...

Neeraj Chopra: രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ...

Neeraj Chopra:   രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരമായ ...

Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ...

Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ജാഗ്രതയോടെ നിക്ഷേപകർ
ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 ...

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ...

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം
കാശ്മീരിലെ ബന്ദിപോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ...

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം
2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്.