ചിങ്ങമാസത്തിലെ ശുഭമുഹൂർത്തം: ഗുരുവായൂരിൽ ഇന്ന് മാത്രം 270ലേറെ വിവാഹങ്ങൾ!

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2022 (09:59 IST)
ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ. ഇന്ന് മാത്രം 270ലേറെ വിവാഹങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരക്ക് പരിഗണിച്ച് മൂന്ന് മണ്ഡപങ്ങൾക്ക് പുറമെ 2 താത്കാലിക മണ്ഡപങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്.

ചിങ്ങമാസത്തിൽ മുഹൂർത്തമുള്ള ദിവസമായതും ഇന്ന് അവധിയുള്ളതുമാണ് തിരക്ക് ഉയരാൻ കാരണം. 2017 ആഗസ്റ്റ് 27നാണ് ഗുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നത്. അന്ന് 277 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ വെച്ച് നടന്നത്. ഈ റെക്കോർഡ് ഇന്ന് തകർക്കപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. കല്യാണത്തിനുള്ള തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥസംഘം ഇന്ന് ക്ഷേത്രത്തിൽ ഉണ്ടാകും.

മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണമണ്ഡപത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 12:30 വരെയാണ് മുഹൂർത്തങ്ങൾ ഉള്ളത്. ഫോട്ടോഗ്രാഫർ ഉൾപ്പടെ പരമാവധി 20 പേർക്ക് മാത്രമാണ് കല്യാണമണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളു. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :