എം‌എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

കൊച്ചി| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:56 IST)
കേരളത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം എം എ യൂസഫലിക്ക്. ആര്‍പി ഗ്രൂപ്പ് സിഇഒ രവി പിള്ളയാണ് രണ്ടാം സ്ഥാനത്ത്. 11,400 കോടിയുടെ ആസ്തിയാണ് എംകെ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിക്കുള്ളത്. 9,600 കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്. ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ ഗ്രൂപ്പാണ് പട്ടിക പുറത്ത് വിട്ടത്. ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരില്‍ 49- ആം സ്ഥാനക്കാരനാണ് യൂസഫലി.

പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ദുബായിലെ ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കിയാണ്. 9,000 കോടിയാണ് സണ്ണി വര്‍ക്കിയുടെ ആസ്തി. 7,100 കോടിയുടെ ആസ്തിയുമായി കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമനാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു കോടിപതി.

ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ്, ഭീമാ ജ്വല്ലേഴ്സ് മേധാവി ബി ഗോവിന്ദന്‍, ഇന്‍ഫോസിസ് എംഡി എസ്ഡി ഷിബുലാല്‍, വി ഗാര്‍ഡ് മേധാവി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, എം ജോര്‍ജ് മുത്തൂറ്റ് എന്നിവരും സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. 6,300 കോടിയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. ഷിബു ലാല്‍ 5,600 കോടിയുടെ സ്വത്തിനുടമയാണ്. ഭീമ ജ്വല്ലേര്‍സ് മേധാവി ബി ഗോവിന്ദന് 4,200 കോടിയുടെ ആസ്തിയാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :