ഷാങ്ഹായ് ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കോവിച്ചിന്

ഷാങ്ഹായ്| WEBDUNIA|
PRO
ഷാങ്ഹായ് ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനിയന്‍ താരം ജുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയെ നാലു സെറ്റുകള്‍ നീണ്ട മത്സരത്തിലൂടെ തോല്‍പിച്ചാണ് നൊവാക്ക് ദ്യോക്കോവിച്ച് കിരീടം നേടിയത്. സ്‌കോര്‍: 6-1, 3-6, 7-6 (7/3).

ആദ്യ സെറ്റ് അനായാസം നൊവാക് നേടി. എന്നാല്‍ ദ്യോക്കോവിച്ചിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാം സെറ്റ് ജുവാന്‍ മാര്‍ടിന്‍ പിടിച്ചെടുക്കയായിരുന്നു. അവസാന സെറ്റില്‍ ഇരുവരും വാശിയേറിയ പോരാട്ടം നടത്തി.

ചൈനയില്‍ തന്റെ തുടര്‍ച്ചയായ ഇരുപതാം ജയം കൂടിയാണ് കിരീട നേട്ടത്തിലൂടെ ദ്യോക്കോവിച്ച് സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :