വേഗപ്പോരില്‍ കരുത്തറിയിച്ച് ലൂയിസ് ഹാമില്‍ട്ടണ് കിരീടം. മെഴ്‌സിഡസിന്റെ കരുത്ത് ഒട്ടും ചോരാത്തതായിരുന്നു ചൈനീസ് ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണ്‍ നടത്തിയ പോരാട്ടം.
ഷാങ്ഹായ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ കിരീടം ചൂടിയതോടെ സീസണിലെ തുടര്‍ച്ചായ മൂന്നാം കിരീടമാണ് ഹാമില്‍ട്ടണ് നേടാനായത്. മെഴ്‌സിഡസിന്റെ തന്നെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ്ഗിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ കിരീടം ചൂടിയത്.
ഫെറാറിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കാര്‍ഡോയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി മൂന്നാമതെത്തി. എന്നാല്‍ റെഡ്ബുള്ളിന്റെ ലോക ചാമ്പ്യന്‍ വെറ്റലിന് അഞ്ചാം സ്ഥാനം നേടാനായിരുന്നു വിധി. ഇന്ത്യയുടെ മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസ് ഒമ്പതാമതായാണ് ഓടിയെത്തിയത്.