നദാല്‍ യുഗത്തിന് അവസാനം?

ഷാങ്ഹായ്| WEBDUNIA|
PRO
ഷാങ്ഹായ് ഓപ്പണ്‍ സെമിയില്‍ ലോക ഒന്നാം നന്പര്‍ താരം റാഫേല്‍ നദാലിനെ അര്‍ജന്റീന അഞ്ചാം നമ്പര്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ദെല്‍ പൊട്രോ അട്ടിമറിച്ചതാണ് സോഷ്യല്‍ സൈറ്റുകള്‍ ഇത്തരത്തിലുള്ള കമന്റുകള്‍ പ്രചരിക്കാന്‍ കാരണമായത്.

6-2,​ 6-4 എന്ന സ്‌കോറിനാണ് ലോക അഞ്ചാം നന്പര്‍ താരത്തോട് നദാല്‍ കീഴടങ്ങിയത്.

മറ്റൊരു സെമിയില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച് വിജയിച്ചു. ജോ-വില്‍ഫ്രഡ് സോംഗയെ 6-2,​ 7-5 എന്ന സ്‌കോറിനാണ് ദ്യോക്കോവിച് പരാജയപ്പെടുത്തിയത്.

ദെല്‍ പൊട്രോയും ജോക്കോവിച്ചും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ ദ്യോക്കോവിച്ചാണ് വിജയം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :