1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. no special railway for kerala

കേരളത്തിന് പ്രത്യേക റെയില്‍വേ സോണില്ല

റെയില്‍വേ
കേരളത്തിന് റെയില്‍വേ സോണ്‍ അനുവദിക്കാന്‍ കഴിയില്ലെന്ന്  റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു.

എന്നാല്‍ കേരളത്തിലെ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം അനുവദിക്കാമെന്നും പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം വൈകില്ലെന്നും മന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഡല്‍ഹിലെത്തിയത്. തുടര്‍ന്ന്  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.