സ്പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി പരസ്യ നോട്ടീസ് വേണ്ട, നിർണായക ഉത്തരവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ജനുവരി 2021 (18:35 IST)
സ്പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിൽ നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുമ്പോൾ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം നോട്ടീസ് പരസ്യപ്പെടുത്തണമോ എന്ന് കക്ഷികൾക്ക് തീരുമാനിക്കാം.നോട്ടീസ് പരസ്യപ്പെടുത്താൻ ആവശ്യപ്പെടാത്ത പക്ഷം ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്യേണ്ടതില്ല. നടപടിക്രമമനുസരിച്ച് വിവാഹം നടത്തികൊടുക്കുകയേ അയാൾ ചെയ്യേണ്ടതുള്ളു കോടതി പറഞ്ഞു.

വിവാഹിതരാകുന്നവരുടെ വിശദാംശങ്ങളിൽ വ്യക്തത വരുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ വിവാഹത്തിന് പരസ്യ നോട്ടീസ് നിർബന്ധമാക്കുന്നത് സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :