സുപ്രീം കോടതി സമിതിയിലെ 3 പേർ നിയമത്തെ പിന്തുണക്കുന്നവർ, ആരോപണവുമായി കോൺഗ്രസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (17:05 IST)
കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കോൺഗ്രസ്. കോടതി രൂപികരിച്ച സമിതിയിൽ 3 പേർ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. പേരുകൾ സർക്കാർ നിർദേശിച്ചതാണോ എന്ന് വ്യക്തമാകണം.കേന്ദ്ര മന്ത്രിമാർക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ചോദിച്ചു.

സുപ്രീം കോടതിയുടെ ഇല്പെടലിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാൽ ഉത്തരവ് കർഷക സമരം അവസാനിപ്പിക്കാൻ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധമായ നിയമം പിൻവലിക്കണമെന്നാണ് കർഷകരുടെ നിലപാടെന്നും വേണുഗോപാൽ പറഞ്ഞു. ബിൽ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് പ്രക്ഷുബ്ദമാകും. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രതിഷേധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :