തൃശൂര്‍|
Last Modified ശനി, 14 ഫെബ്രുവരി 2015 (18:06 IST)
തന്‍റെ പേരില്‍ വ്യാജ ഫേയ്സ്‌ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയവര്‍ക്കെതിരെ തൃശൂര്‍ പോലീസ് കമ്മീഷണര്‍ ആര്‍.നിശാന്തിനി പരാതി നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നിശാന്തിനി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
മയക്കു മരുന്ന് കേസില്‍
അന്വേഷണം പുരോഗമിക്കവെ നിശന്തിനിയെ തൃശൂര്‍ക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിക്കാനാണ് ഫേസ്ബുക്ക് പേജില്‍ വ്യാജന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ കൊച്ചിയില്‍ നിന്നു തൃശൂരിലേക്കു സ്ഥലം മാറ്റിയത് കൊക്കെയ്ന്‍ കേസ് അട്ടിമറിക്കാനാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.