വാരണാസി|
vishnu|
Last Updated:
ചൊവ്വ, 13 ജനുവരി 2015 (14:48 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിന്നും വ്യത്യസ്തമായ പരാതി വരാന്‍ തുടങ്ങുന്നു. ഏകദേശം ഒരു കിലോമീറ്റര്‍ നീഒളമുള്ള പരാതിയാണ് മോഡിക്ക് സമര്‍പ്പിക്കാനായി തയ്യാറായിക്കൊണ്ടിരിക്കുന്നത്. വാരണാസിക്കുള്ള പൊതുവായ ആവശ്യങ്ങളാണ് പരാതികളായി എഴുതിക്കൊണ്ടിരിക്കുന്നത്. അന്‍പതിലധികം ബിടെക് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തുന്ന ശുരുവാത്ത്' എന്ന കൂട്ടായ്‌മയാണ് ഇതിനു പിന്നില്‍.
ഇവര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലും മറ്റും സംഘടിപ്പിച്ച 20 ക്യാമ്പുകള്‍ കഴിഞ്ഞപ്പോഴേക്കും പരാതിയുടെ നീളം 400 മീറ്റര്‍ കവിഞ്ഞു. ഇനി 30 ക്യാമ്പുകള്‍ കൂടി നടക്കുമ്പോഴേക്കും പരാതി ഒരു കിലോമീറ്റര്‍ എത്തുമെന്നാണ് കൂട്ടായ്മയുടെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. നാലുമാസമായി ഈ പരാതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇവര്‍. പരാതി മുഴുവനും തയ്യാറാകണമെങ്കില്‍ ആറുമാസം വേണ്ടിവരും. അതിന് ശേഷം മോഡിക്ക് നല്‍കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
ഓടകള്‍, തെരുവുവിളക്ക്, ഗതാഗതസംവിധാനം, നിയമവാഴ്‌ച തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പരാതിയില്‍ ഇടംപിടിക്കുന്നത്. ശാസ്‌ത്രീയമായ വികസനപ്രവര്‍ത്തനം നടക്കാത്തതിന്റെ പ്രശ്‌നങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ക്രോഡീകരിച്ച് നല്‍കുന്നത് പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമാകുമെന്ന കണക്കുകൂട്ടലാണ് വിദ്യാര്‍ഥികള്‍ക്ക്.