നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസില്‍ നിന്നുള്ള നേതാവാണ് മോഹന്‍ ജോര്‍ജ്

Mohan George
രേണുക വേണു| Last Modified ഞായര്‍, 1 ജൂണ്‍ 2025 (10:08 IST)
Mohan George

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഭിഭാഷകനായ മോഹന്‍ ജോര്‍ജ് മത്സരിക്കും. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ് നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനാണ്.

യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസില്‍ നിന്നുള്ള നേതാവാണ് മോഹന്‍ ജോര്‍ജ്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച മോഹന്‍ ജോര്‍ജ് ഉടന്‍ ബിജെപി അംഗത്വമെടുക്കും. താമര അടയാളത്തില്‍ തന്നെയായിരിക്കും മത്സരിക്കുക.

വര്‍ഷങ്ങളായുള്ള കേരള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മോഹന്‍ ജോര്‍ജ് ബിജെപിയില്‍ എത്തിയത്. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മാര്‍ത്തോമ സഭാംഗമായ മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നത് ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :