കോണ്‍ഗ്രസുമായി വോട്ട് കച്ചവടമെന്ന് ആരോപണം ഉയരും; ഗതികെട്ട് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി

ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് വോട്ടുകള്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലമ്പൂര്‍ സ്വദേശിയായ മോഹന്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്

Mohanlal George, Mohan George Nilabur BJP Candidate, Nilambur Election
രേണുക വേണു| Last Modified ഞായര്‍, 1 ജൂണ്‍ 2025 (09:19 IST)
BJP

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. അഡ്വ.മോഹന്‍ ജോര്‍ജ് ആണ് നിലമ്പൂരില്‍ നിന്ന് ജനവിധി തേടുക. കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയാണ് മോഹന്‍ ജോര്‍ജ്.

ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് വോട്ടുകള്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലമ്പൂര്‍ സ്വദേശിയായ മോഹന്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ശക്തമായ മത്സരം നിലമ്പൂരില്‍ ഉണ്ടാകുമെന്നും വന്യജീവി ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ പ്രചരണ ആയുധമാക്കുമെന്നും മോഹന്‍ ജോര്‍ജ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചു.

അതേസമയം നിലമ്പൂരില്‍ ബിജെപി മത്സരിച്ചേക്കില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് കോണ്‍ഗ്രസിനു ഗുണം ചെയ്യാന്‍ വേണ്ടിയാണെന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ഇപ്പോഴത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :