നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ വ്യാജപ്രചരണം; പരാതി നൽകി ഭാര്യ റാണി

നികേഷ് കുമാറിനും കുടുംബത്തിനുമെതിരെ വ്യാജപ്രചരണം; പരാതി നൽകി ഭാര്യ റാണി

കണ്ണൂർ| aparna shaji| Last Updated: വ്യാഴം, 21 ഏപ്രില്‍ 2016 (14:47 IST)
അഴീക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി നികേഷ് കുമാറിനും കുടുബത്തിനുമെതിരെ സോഷ്യ‌ൽ മീഡിയകൾ വഴി വ്യാജപ്രചരണം നടത്തുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സരിത നായരുമായി ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

കെ പി സി സി യുടെ ഓദ്യോഗിക വെബ്സൈറ്റിലൂടെ ലിങ്ക് നൽകിയിരിക്കുന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അപമാനകരമായ പോസ്റ്റ് പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള അപമാന പ്രചരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

അരുവിക്കര തെരഞ്ഞെടുപ്പ് സമയത്തും ഇതേ രീതിയിൽ അപവാദ പ്രചരണം നടന്നിരുന്നു. അന്ന് ഇതിനെതിരെ നികേഷ് കുമാർ ആഭ്യന്തരമന്ത്രിക്ക് പരാതിനൽകിയതാണ്. അന്ന് നൽകിയ പരാതിയുടെ പകർപ്പ്, ഇപ്പോൾ പ്രചരിക്കുന്ന ഫേസ്ബുക്ക് പേജിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എന്നിവയും പരാതിയിൽ ചേർത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :