തിരുവനന്തപുരം|
സജിത്ത്|
Last Updated:
ബുധന്‍, 20 ഏപ്രില്‍ 2016 (07:39 IST)
കഴിഞ്ഞ രണ്ടുവർഷത്തിനിടയില്‍ എൽ ഡി എഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളാണ് ബാർ ലൈസൻസിന് അപേക്ഷിച്ച മൂന്നു ഹോട്ടലുകൾക്ക് എൻ ഒ സി നൽകിയത്‍. വയനാട് വൈത്തിരി വില്ലേജ് റിസോർട്ടിന്റെ ബാർ ലൈസൻസ് അപേക്ഷയ്ക്കു നിരാക്ഷേപപത്രം നൽകിയതും എൽ ഡി എഫ് ഭരണസമിതിയാണ്.
വയലാർ വസുന്ധര സരോവരത്തിനും ആലപ്പുഴ റമദയുടെ അപേക്ഷയിലും എൻ ഒ സി നൽകിയത് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് മുൻ ഭരണസമിതിയായിരുന്നു. മൂന്നു ഹോട്ടലുകളും കോടതി ഉത്തരവുപ്രകാരമാണു ലൈസൻസ് സ്വന്തമാക്കിയത്.
അത്താണി ഡയാന ഹൈറ്റ്സിനും കഠിനംകുളം ലേക്ക് പാലസിനും മാത്രമാണ് യു ഡി എഫ് ഭരണസമിതി എൻ ഒ സി നൽകിയത്. ക്രൗൺ പ്ലാസയ്ക്ക് യു ഡി എഫ് ഭരിക്കുന്ന മരട് നഗരസഭ എൻ ഒ സി നിഷേധിച്ചതിനെത്തുടർന്ന് അവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയെടുക്കുകയായിരുന്നു. 2012ലാണ് ബീയർ പാർലർ, ബാർ ലൈസൻസിനു തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്.