ന്യൂഡൽഹി|
aparna shaji|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (11:17 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തികൊണ്ട് സോഷ്യൽ മീഡിയകൾ വഴി പുറത്തിറങ്ങിയ പരസ്യം വൈറലാകുന്നു. ഈ ഫോട്ടോയിൽ കാണുന്ന ആളുടെ കൂടെ പഠിച്ചവർ ആരെങ്കിലും ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടോ? ഒരേ ക്ലാസിലോ, സ്കൂളിലോ, കോളേജിലോ പഠിച്ചവർ ആരെങ്കിലും ഉണ്ടോ? എന്നതാണ് പരസ്യത്തിന്റെ പൂർണരൂപം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസകാലത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങി കിട്ടുന്നതിനായി ആ കാലഘട്ടത്തിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള വിവരാവകാശ രേഖയ്ക്ക് ഡൽഹി സർവ്വകലാശാല കൃത്യമായ മറുപടി നൽകാത്തതിനെത്തുടർന്നാണ് ഇത്തരത്തിലൊരു മാർഗം സ്വീകരിക്കാൻ അപേക്ഷകനെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമാണ് പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്.
'വാണ്ടഡ്' എന്ന തലക്കെട്ടോടുകൂടി പുറത്തിറങ്ങിയിരിക്കുന്ന പരസ്യം ഇതിനോടകം വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയകൾ വഴിയുള്ള തിരച്ചിൽ ഫലപ്രമ്മാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശരേഖ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഗുജറത്ത് യുണിവേഴ്‌സിറ്റിയും തിരസ്‌കരിച്ചിരുന്നു. ഏതായാലും പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം