അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതിയുടെ അനുമതി

കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , വിജിലന്‍സ് , ബുജു രമേഷ് , ബാര്‍ കോഴ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (14:02 IST)
കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി പ്രതിയായ ബാര്‍ കോഴ കേസിലെ ദൃക്‌സാക്ഷിയും ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവറുമായ അമ്പിളിയോട് നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

ഇന്നു കോടതിയിലെത്തിയ അമ്പിളി നുണപരിശോധനയ്ക്കു തയാറാണെന്നു കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണു നുണപരശോധനയ്ക്ക് കോടതി വിജിലന്‍സിന് അനുമതി നല്‍കിയത്. പരിശോധനയുടെ തിയതി നിശ്ചയിക്കാനും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഫോറന്‍സിക് ലാബ് ഡയറക്ടറോടു നിര്‍ദ്ദേശിച്ചു.

കേസിന്റെ തുടര്‍ അന്വേഷണത്തിന് നുണപരിശോധനക്ക് തയ്യാറാണോയെന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അമ്പിളി ഹാജരായത്. നുണപരിശോധനക്ക് തയ്യാറാണെന്ന് അമ്പിളി വിജിലന്‍സിനെ നേരത്തെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ അമ്പിളി നുണപരിശോധനക്കു വിധേയനാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :