മേഖലാജാഥയിലെ തര്‍ക്കം: ആശങ്കകളൊന്നുമില്ലെന്ന് ചെന്നിത്തല

ബാര്‍ കോഴക്കേസ് , യുഡിഎഫ് , ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല , പിപി തങ്കച്ചന്‍ , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (13:46 IST)
ബാര്‍ കോഴക്കേസ് അന്വേഷണം നീളുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് വിജിലന്‍സാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫിന്റെ മേഖലാജാഥകള്‍ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ മേഖലാജാഥകള്‍
വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു‍. ജാഥ നീട്ടിവെക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് യോജിപ്പില്ല. ജാഥ മാറ്റേണ്ടതില്ലെന്നു കെപിസിസി അധ്യക്ഷൻ വിഎം സുധീരന്‍ പറഞ്ഞതു കോണ്‍ഗ്രസിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ ഒമ്പത് മണിക്ക് ക്ലിഫ് ഹൌസിലാണ് യോഗം ചേരുക.

അതേസമയം മാണിയുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ച് മധ്യമേഖലാ ജാഥകള്‍ മാറ്റിവെക്കാമെന്ന മുന്നണി തീരുമാനത്തെ തള്ളി കേരളാ കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. മധ്യമേഖലാ ജാഥ മാത്രം മാറ്റിയാല്‍ പോരെന്നാണ് അവസാനമായി മാണിയും സംഘവും അറിയിച്ചിരിക്കുന്നത്.

വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് ജാഥ മാറ്റിവെക്കണമെന്നാണ് കെ എം മാണി ആവശ്യപ്പെടുന്നത്. കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈയാഴ്ച അവസാനമേ മടങ്ങിയെത്തൂ.പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് മാണിയുടെ വ്യക്തിപരമായ ആവശ്യം കണക്കിലെടുത്ത് മധ്യമേഖലാ ജാഥമാത്രം മാറ്റി പ്രശ്‌നപരിഹാരം മുന്നണി നേതൃത്വം ആലോചിച്ചത്. പക്ഷേ മധ്യമേഖല ജാഥമാത്രം മാറ്റുന്നതിനോട് കേരളാ കോണ്‍ഗ്രസ് എം പൂര്‍ണ്ണമായി വിയോജിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :