ദേശീയ‌പാത വികസനം: ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Updated: വെള്ളി, 23 ജൂലൈ 2021 (17:32 IST)
ദേശീയപാതയുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളെയും വിധി എഴുതുന്ന ജഡ്‌ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എല്ലായ്പ്പോഴും നമ്മുടെ ഒപ്പമുണ്ടെന്നും വിധി ന്യായത്തിൽ പറയുന്നു. രാജ്യപുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :