പ്രധാന പാതയോരങ്ങളിൽ നിന്നും മദ്യവിൽപന ശാലകൾ ഒഴിവാക്കണം: നിർദേശവുമായി ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (14:52 IST)
സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആൾതിരക്കില്ലാത്ത പ്രദേശങ്ങൾ ബെവ്‌കോ ഔട്ട്‌ലറ്റുകൾ സ്ഥാപിക്കുന്നതിനെ പറ്റി ഗൗരവകരമായി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. അതേസമയം മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാറുകളിലും മദ്യ വിൽപന ആരംഭിച്ചതും മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ആരംഭിച്ചതും തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :