ഒരു കടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (18:52 IST)
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിൽ സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. സാമ്പത്തിക പരാധീനതയാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം.

കൂട്ടപ്പനയിലെ വാടക വീട്ടിൽ താമസിച്ചിരുന്ന മണിലാൽ (50), ഭാര്യ മഞ്ജു (48), മകൻ അഭിലാൽ (18) എന്നിവരാണ് മരിച്ചത്. തിരുമല സ്വദേശിയായ മണിലാൽ മൂന്നു വർഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്.സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജീവിതം അവസാനിപ്പിക്കുകയാണ് എന്നു മണിലാൽ സുഹൃത്തുകളെ വിളിച്ചറിയിച്ചതായും വിവരമുണ്ട്.


മുതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :