നീറ്റ്-യുജി 2024: മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ സെന്ററുകള്‍ തിരിച്ചുള്ള ഫലം പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ജൂലൈ 2024 (14:31 IST)
മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ സെന്ററുകള്‍ തിരിച്ചുള്ള ഫലം പ്രഖ്യാപിച്ചു. സംസ്ഥാനം തിരിച്ചുള്ളതും കേന്ദ്രം തിരിച്ചുള്ളതുമായ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജൂലൈ 20നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാന്‍ എന്‍ടിഎയോട് ജൂലൈ 18ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

അപേക്ഷകര്‍ക്ക് അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കി https://neet.ntaonline.in/frontend/web/common-scorecard/index എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അവരുടെ ഫലങ്ങള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സുതാര്യത കൊണ്ടുവരാന്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫലം പ്രസിദ്ധീകരിക്കാന്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍-വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി എന്‍ടിഎയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :