മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല; ദുരൂഹത

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 3 മെയ് 2021 (12:06 IST)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൃതദേഹം കാണാതായതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നെയ്യാറ്റിന്‍കര തൊഴുക്കല്‍ അംബേദ്കര്‍ കോളനിയില്‍ താമസക്കാരനായ പ്രസാദിനെ (47) നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല.

ഇയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ബന്ധുക്കള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസുമായി മോര്‍ച്ചറിയില്‍ എത്തി. ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്തത് മറ്റൊരു മൃതദേഹം. 47 കാരനായ പ്രസാദിനു പകരം 68 കാരനായ മറ്റൊരു പ്രസാദിന്റെ മൃതദേഹമായിരുന്നു ഇത്. മോര്‍ച്ചറിയില്‍ അന്വേഷിച്ചെങ്കിലും യഥാര്‍ഥ പ്രസാദിന്റെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :