1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Trivandrum covid news

തലസ്ഥാനത്ത് കൊവിഡിന് ശമനമില്ല: ഇന്നലെ തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത് 414 പേര്‍ക്ക്

Trivandrum
തിരുവനന്തപുരത്ത് ഇന്നലെ 414 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 375 പേര്‍ രോഗമുക്തരായി. നിലവില്‍ 3,493 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 293 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഏഴു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 
 
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,211 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21,233 പേര്‍ വീടുകളിലും 69 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 1,689 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തണുപ്പുകാലത്ത് നിങ്ങളുടെ മുടിയും ചകിരിനാരുപോലാകുന്നുണ്ടോ?, പരിഹാരമുണ്ട്