ഓടുന്ന ട്രെയിനിൽ കയറവെ കാൽവഴുതി വീണ് യുവതി മരിച്ചു
എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (20:09 IST)
തൃശൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവെ കാൽവഴുതി വീണ് യുവതി മരിച്ചു. മത്സ്യ തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനു - മേരി റീന ദമ്പതികളുടെ മകൾ അനു ജേക്കബ് എന്ന 22 കാരിക്കാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അന്ത്യമുണ്ടായത്.
കുടുംബാംഗങ്ങളൊത്ത് വേണാട് എക്സ്പ്രസ്സിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ബന്ധുവിനൊപ്പം യുവതി വെള്ളം വാങ്ങാനായി ഇറങ്ങി.
എന്നാൽ തിരികെ മാതാപിതാക്കൾ ഉള്ള കമ്പാർട്ടുമെന്റിനടുത്ത് എത്തും മുമ്പേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. ട്രെയിനിൽ ഓടിക്കയറവെ യുവതി കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊച്ചി കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ് മരിച്ച അനു ജേക്കബ്.