1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bike lorry accident two died

ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു

Accident
എറണാകുളം: ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കൾ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്‌ഷനിൽ വച്ച് ഗ്യാസ് കയറ്റിപ്പോയ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു തന്നെ യുവാക്കൾ മരിച്ചു.
അടുത്ത ലേഖനം
2016 മുതല്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍; ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ച് ശ്രീജിത്ത് രവി