ബൈക്ക് വാനിലിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 11 ജൂലൈ 2022 (20:07 IST)
നാഗർകോവിൽ: ബൈക്ക് വാനിലിടിച്ചു ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മണ്ടയ്ക്കാട് കുന്നക്കാട് സ്വദേശി രമേശ് (28), അഴകൻപാറ സ്വദേശി സുഭാഷ് (32) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിൽ കൂലിപ്പണിക്കാരായ ഇരുവരും നാഗർകോവിലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഇരണിയലിൽ വച്ചായിരുന്നു അപകടം നടന്നത്. രമേശായിരുന്നു ബൈക്ക് ഓടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ ഇരുവരും മരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :