കൊവിഡ് 19: മരണം 2,82,694, രോഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 മെയ് 2020 (08:05 IST)
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
2,82,694 ആയി. 41,01,060 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 47,040 പേരുടെ നില അതീവ ഗുരുതരമാണ്. 15 ലക്ഷത്തോളം പേർ രോഗമുക്തി നേടി. അമേരിക്കയിൽ മരണം 80,000 ത്തോട് അടുക്കുകയാണ്. 79,525 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. രോഗബാധിതരുടെ എണ്ണം 13.68 ലക്ഷം കടക്കുകയും ചെയ്തു.

ബ്രിട്ടണിൽ 31,855 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇറ്റലിയിൽ 30,560 പേർ രോഗബാധയെ തുടന്ന് മരിച്ചു. സ്പെയിനിൽ മരണം 26,621 ആയി. ഫ്രാൻസിൽ 26,380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നുണ്ട് എങ്കിലും മരണ നിരക്ക് വളരെ കുറവാണ് എന്ന് ആശ്വാസം നൽകുന്നുണ്ട്. 2.09 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ച റഷ്യയിൽ 1,915 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :