ട്രെയിൻ സർവീസുകൾ നാളെ മുതൽ, ടിക്കറ്റ് ബുക്കിങ് ഇന്ന് വൈകിട്ട് ആരംഭിയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 മെയ് 2020 (07:32 IST)
ഡൽഹി: രജ്യത്ത് നിയന്ത്രിതമായ തോതിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ചൊവ്വാഴ്ച മുതൽ ട്രെയിനുകൾ ഓടി തുടങ്ങും. തിങ്കളാഴ്ച വൈകിട്ട് മുതൽ ട്രെയിനുകൾക്കായുള്ള ബുക്കിങ് ആരംഭിയ്കും. മൂന്നാം ഘട്ട ലോക്‌ഡൗൺ ഞായറാഴ്ച അവസാനിയ്ക്കന്നിരിയ്ക്കെയാണ് നടപടി. ഡൽഹി, മുംബൈ, തിരുവനന്തപുരം, ചെന്നൈ, ബംഗളുരു നഗരങ്ങളെ ബന്ധിപ്പിയ്ക്കുന്ന 15 ട്രെയിനുകളായിരിയ്ക്കും ആദ്യഘട്ടത്തിൽ സർവീസ് ആരംഭിയ്ക്കുക.

ഓൺലൈൻ വഴി മാത്രമേ ഈ ട്രെയിനുകളൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സധിയ്ക്കു, ബുക്കിങ് ഇന്ന് വൈകിട്ട് നാലു മുതൽ ഐആർസിടിസി വെബ്സൈറ്റിൽ ആരംഭിയ്ക്കും. ബുക്കിങ് കൗണ്ടറുക:ൾ തുറക്കില്ല, കൗണ്ടറുകളിൽ ആരും ബുക്കിങ്ങിനായി എത്തരുത് എന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ മാന്ദണ്ഡങ്ങൾ പാലിച്ചായിരിയ്ക്കും യാത്ര അനുവദിയ്ക്കുക. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിയ്ക്കു എന്ന് റെയിൽവേ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :