ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാറിലൂടെ യാത്രാ പാസില്ലാതെ ആരെയും കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍

Palakkad, News, Lock down, പാലക്കാട്, ലോക്ക് ഡൗണ്‍, ജില്ലാ കളക്ടര്‍
പാലക്കാട്| സുബിന്‍ ജോഷി| Last Modified ശനി, 9 മെയ് 2020 (18:16 IST)
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാറിലൂടെ യാത്രാ പാസില്ലാതെ ആരെയും കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ ആളുകളുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായും എടുക്കേണ്ടതാണെന്നും വ്യക്തമാക്കി.

പാസ് അനുവദിക്കുന്ന സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു മുന്‍ഗണനാ ഗ്രൂപ്പ് നിര്‍ണയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ചെക്ക്പോസ്റ്റിലൂടെയുള്ള റോഡ് എന്‍ട്രി പോയിന്റുകളിലൂടെയുള്ള യാത്രയ്ക്ക് മാത്രമാണ് പാസ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിര്‍ദേശങ്ങള്‍ പാലിക്കാതെ ചെക്ക്പോസ്റ്റില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :