അനുബന്ധ വാര്‍ത്തകള്‍
- ചരിത്രവിധി ഈ സന്തോഷത്തിലേക്ക് എത്തിച്ചു; സ്വവര്‍ഗബന്ധം കുറ്റകരമല്ലാതാക്കാന്‍ പോരാടിയ വനിതാ അഭിഭാഷകര്‍ ഇനി കോടതി മുറിയിലെ സ്വവർഗ ദമ്പതിമാർ
- ബജറ്റ് അവതരണത്തെ പൊളിച്ചെഴുതിയത് ജെയ്റ്റ്ലി, നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് പുതിയ രീതി ?
- കൊല്ലത്ത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ലക്ഷങ്ങളുടെ സ്വര്‍ണ്ണവുമായി ഒളിച്ചോടിയ വീട്ടമ്മ 6 മാസത്തിനുശേഷം പിടിയില്‍
- ഓടുന്ന കാറിൽ നിന്ന് യുവതി വീണ സംഭവത്തിൽ ട്വിസ്റ്റ്; തള്ളിയിട്ടത് ഭർത്താവും വീട്ടുകാരും - വിനയായത് സിസിടിവി ദൃശ്യങ്ങള്‍
- തിരുവല്ലയില്‍ ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം കിട്ടി,ജാമ്യക്കാരൻ അകത്തായി
തിരുവല്ലയിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത് 'മഹാബലിയെ'; കേരളത്തിൽ നിന്ന് മറ്റൊരു ഭൂഗർഭമത്സ്യം കൂടി
തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്.
കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെ കൂടി കണ്ടെത്തി. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയതാണ് ഈ ചെറിയ മത്സ്യം. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്.നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു.ഗവേഷകര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭൂഗര്‍ഭവരാല്‍ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. വരാല് വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തിന് ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.
നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസ് കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.എന്‍ബിഎഫ്ജിആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.