അറുപത്തിമൂന്നാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്

വള്ളം കളി മത്സരം , നിതിന്‍ ഗഡ്കരി , നെഹ്‌റു ട്രോഫി , ആലപ്പുഴ
ആലപ്പുഴ| jibin| Last Modified ശനി, 8 ഓഗസ്റ്റ് 2015 (08:38 IST)
അറുപത്തിമൂന്നാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലില്‍ നടക്കും. 16 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 63 കളിയോടങ്ങള്‍ ഓളപ്പരപ്പില്‍ പോരിനിറങ്ങും. കേന്ദ്ര ഷിപ്പിംഗ് ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വളളംകളി ഉദ്ഘാടനം ചെയ്യുന്നത്. രണ്ടുമണിക്ക് ഗഡ്കരി ജലോത്സവം ഉദ്ഘാടനം ചെയ്യും.

രാവിലെ പതിനൊന്നുമണിമുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടക്കും.
2.30മുതല്‍ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും തുടര്‍ന്ന് ഫൈനലും നടക്കും. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കുന്ന ആറ് ചുണ്ടന്‍ ഉള്‍പ്പെടെ 22 ചുണ്ടന്‍വള്ളങ്ങളടക്കം 63 വള്ളങ്ങള്‍ മാറ്റുരയ്ക്കും.
കനത്ത സുരക്ഷയാണ് വള്ളംകളിയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 2000 പൊലീസുകാര്‍ക്കാണ് സുരക്ഷാ ക്രമീകണങ്ങള്‍ക്കായി ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :