മുംബൈ|
Last Modified ചൊവ്വ, 5 മെയ് 2015 (12:24 IST)
വിശദീകരിച്ച മനുഷ്യമൂത്രത്തിന്റെ ഗുണങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഞായറാഴ്‌ച മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ ബിജെപി പ്രാദേശികഘടകം സംഘടിപ്പിച്ച സ്‌പ്രിംഗ്ലര്‍ ഇറിഗേഷനെ കുറിച്ചുള്ള സെമിനാറിലാണ് ഗഡ്‌കരി മനുഷ്യ മൂത്രത്തിന്റെ ഗുണങ്ങളെകുറിച്ച് വാചാലനായത്.
യൂറിയയുടെയും നൈട്രജന്റെയും ശേഖരം മൂത്രത്തിലുണ്ട്. മൂത്രം വീട്ടില്‍ ലഭ്യമാക്കാവുന്ന നല്ലൊരു വളമാണ്
ഗഡ്‌കരി പറഞ്ഞു. വെള്ളത്തിനു പകരം മൂത്രം ഒഴിച്ചാല്‍, ചെടികള്‍ തഴച്ചുവളരുമെന്നും സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇത് പറയുന്നതെന്നും ഗഡ്കരി പറഞ്ഞു. താന്‍ ദിവസവും ചെറിയ ക്യാനില്‍ ശേഖരിക്കുന്ന മൂത്രം 50 ലിറ്ററിന്റെ വലിയ ക്യാനിലേക്ക് മാറ്റും. ഇതാണ് ചെടികളും മരങ്ങളും നനയ്‌ക്കാനായി ഉപയോഗിക്കുന്നതെന്നും ഗഡ്കരി സൂചിപ്പിച്ചു.